അങ്കണവാടി, പോഷണ്‍ 2 പദ്ധതിയുടെ പുതിയ മാര്‍ഗരേഖ പുറത്തിറക്കി

0

പോഷകാഹാരം ഉറപ്പാക്കാനുള്ള അങ്കണവാടി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം. കുട്ടിയോ അമ്മയോ അടുത്തുള്ള അങ്കണവാടിയില്‍ ആധാര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതടക്കം മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ‘സക്ഷം അങ്കണവാടി, പോഷണ്‍ 2’ പദ്ധതിയുടെ പുതിയ മാര്‍ഗരേഖ പുറത്തിറക്കി.പദ്ധതിയുടെ ആനുകൂല്യം കേരളത്തില്‍ വയനാട് (ആസ്പിരേഷനല്‍ ജില്ല)ജില്ലയിലെ 14-18 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കു ലഭിക്കും. ഇതിനും ആധാര്‍ നിര്‍ബന്ധമാണ്.അങ്കണവാടികളില്‍നിന്നു നല്‍കുന്ന ഭക്ഷ്യവസ്തുക്കളില്‍ മധുരത്തിനു പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. പോഷകമൂല്യം കൂട്ടാന്‍ മുരിങ്ങയില ഉപയോഗിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!