ഉഷാ വീരേന്ദ്രകുമാറിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും.കല്‍പ്പറ്റ പുളിയാര്‍ മലയില്‍ വീരേന്ദ്രകുമാറിന്റെ തറവാടിനോട് ചേര്‍ന്നുള്ള സമുദായ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍.ഇന്നലെ രാത്രയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉഷാ വീരേന്ദ്രകുമാറിന്റെ അന്ത്യം.
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ഇന്ന് വയനാട്ടില്‍.ഉഷ വീരേന്ദ്രകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനായി ഉച്ചയോടെ പുളിയാര്‍ മലയില്‍ എം.പി.വീരേന്ദ്രകുമാറിന്റെ വീട്ടിലെത്തും.സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് രണ്ട് മന്ത്രിമാരും വയനാട്ടിലെത്തി.മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടിയും എ.കെ.ശശീന്ദ്രനുമാണ് വയനാട്ടിലുള്ളത്.ഇപ്പോള്‍ മൃതദേഹം പുളിയാര്‍മലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.