6 ജില്ലകളില്‍ ഇന്ന് മഴ കനക്കും, യെല്ലോ അലര്‍ട്ട്;

0

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം.

കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 5 ദിവസം സംസ്ഥാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടും.

വടക്കന്‍ ആന്‍ഡമാന്‍ കടലിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് ശനിയാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമാവുകയും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറും എന്നാണ് പ്രവചനം.

ഒഡിഷ തീരത്ത് നിന്ന് ഗതിമാറി വടക്ക്, വടക്ക്- കിഴക്ക് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25 ഓടെ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സംസ്ഥാനത്ത് സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!