ബത്തേരിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം 

0

വിവിധ മത്സരങ്ങളും കലാപരിപാടികളുമായി ബത്തേരിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം നടന്നു. പൂമല ഹോളിക്രോസ് ദേവാലയാങ്കണത്തില്‍ നടന്ന ആഘോഷപരിപാടി ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

 

സുല്‍ത്താന്‍ബത്തേരി പ്രദേശത്തെ എട്ട് എപ്പിസ്‌ക്കോപ്പല്‍ സഭകള്‍ ചേര്‍ന്നാണ് ബത്തേരിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. പൂമല ഹോളിക്രോസ് ദേവാലയാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ക്രിസ്മസ് പപ്പാ മത്സരം, കരോള്‍ ഗാനമത്സരം എന്നിവ നടന്നു. പൊതുസമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സഭ സുല്‍ത്താന്‍ബത്തേരി ഭദ്രാസനം മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് ഉദ്ഘാടനം ചെയ്തു.

 

എക്യുമെനിക്കല്‍ ഫോറത്തിന്റെ പരിധിയില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പ്ലസ്ടുവിന് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി. പൊതുസമ്മേളനത്തിന് ശേഷം നടന്ന കലാപരിപാടികള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. പരിപാടിക്ക് ഫാ. പോള്‍ ആണ്‍ഡ്രൂസ് , വിന്‍സന്റ് വട്ടപ്പാറയില്‍, ഫാ. ജോസഫ് പി. വര്‍ഗീസ്, ഫാ. ഏലിയാസ് കാരക്കുന്നേല്‍, ഫാ. ജോസഫ് പരുവുമ്മേല്‍, ഫാ. നിബിന്‍ ജേക്കബ്, ഫാ. ബെന്നി ഇടയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!