എല്ലാ ടൂറിസം കേന്ദ്രങ്ങളും ടിക്കറ്റ് നിയന്ത്രണമില്ലാതെ തുറന്നു പ്രവര്‍ത്തിക്കണം

0

വയനാടിന്റെ ടൂറിസം രംഗത്തെ ദുരവസ്ഥ മാറ്റിമറിക്കാന്‍, എല്ലാ ടൂറിസം കേന്ദ്രങ്ങളും എല്ലാ ദിവസവും ടിക്കറ്റ് നിയന്ത്രണമില്ലാതെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലെ ടിക്കറ്റ് നിയന്ത്രണങ്ങളും, വടുവഞ്ചാല്‍ മീന്‍മുട്ടി, പക്ഷിപാതാളം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി തുറക്കാത്തതും, വടക്കേ വയനാട് മേഖലയിലെ പല വിനോദസഞ്ചാരകേന്ദ്രങ്ങളും കൃത്യമായി മാര്‍ക്കറ്റ് ചെയ്യപ്പെടാത്തതും വയനാടിന്റെ ടൂറിസം വികസനത്തിന് വലിയ തടസ്സമായി മാറിയിട്ടുണ്ട്. ജില്ലയോടുള്ള അവഗണനകള്‍ക്കെതിരെ ഒന്നാം ഘട്ടമെന്ന നിലയില്‍ നവംബര്‍ 20 ന് രാവിലെ കളക്ടറേറ്റ് പടിക്കല്‍ പ്രതിഷേധധര്‍ണയും, ഏകദിന ഉപവാസവും നടത്തുമെന്നും, ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ചു മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ആക്ട് സംസ്ഥാന കോര്‍ഡിനേറ്റര്‍ അനീഷ് വരദൂര്‍, വയനാട് ജില്ലാ പ്രസിഡന്റ് രമിത് രവി, ജില്ലാ സെക്രട്ടറി മനു മത്തായി, ജില്ലാ ട്രഷറര്‍ ദിലീപ് മീനങ്ങാടി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!