ഇന്നു മുതല്‍; മാറ്റങ്ങള്‍ ഇങ്ങനെ

0

ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഒരു തവണ പിഴയും ശാസനയും.. രണ്ടാമതു പിടിച്ചാല്‍ ലൈസന്‍സ് നഷ്ടമാകും. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഈ നിബന്ധന നിലവിലുണ്ട്….

16 വിളകള്‍ക്ക് അടിസ്ഥാന വില.

16 ഇനം പഴം-പച്ചക്കറികള്‍ക്ക് അടിസ്ഥാന വില പ്രാബല്യത്തില്‍.
ഇവയുടെ വില താഴ്ന്നാല്‍ സംഭരിച്ച് അടിസ്ഥാന വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണു പദ്ധതി.കര്‍ഷകര്‍ www.aims.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍.

ഇതിനായി മോട്ടര്‍ വാഹന വകുപ്പിന്റെ ‘വാഹന്‍’ സോഫ്റ്റ്വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ച പരിശോധന കേന്ദ്രത്തില്‍ നിന്നു തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ലോട്ടറി വകുപ്പില്‍ 3 മാറ്റങ്ങള്‍.

ഭാഗ്യമിത്ര പ്രതിമാസ ലോട്ടറി ടിക്കറ്റ് ഇന്നു പുറത്തിറക്കും.
ഒരു കോടി വീതം 5 ഒന്നാം സമ്മാനങ്ങളാണ്.
എല്ലാ മാസവും ആദ്യ ഞായറാഴ്ചയാണു നറുക്കെടുപ്പ്.
ലോട്ടറി വകുപ്പിനു പുതിയ വെബ്‌സൈറ്റ്. www.statelottery.kerala.gov.in. തല്‍സമയം ഫലം അറിയാം.
പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ BHAGYA KERALAM ഗൂഗിള്‍ പ്ലേ സ്റ്റോറില്‍.
ലോട്ടറി ടിക്കറ്റിലെ ക്യൂആര്‍ കോഡ് ഈ ആപ് വഴി സ്‌കാന്‍ ചെയ്താല്‍ ടിക്കറ്റ് ഒറിജിനലാണോ എന്നു തിരിച്ചറിയാം.നറുക്കെടുപ്പു ഫലം അറിയാം.

സെക്രട്ടേറിയറ്റ് സുരക്ഷ.

തുടര്‍ച്ചയായ സമരങ്ങള്‍ കണക്കിലെടുത്ത് സെക്രട്ടേറിയറ്റിലെ സുരക്ഷ വര്‍ധിപ്പിക്കുന്നു.
ശമ്പളബില്‍.
സ്ഥലം മാറിപ്പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആ മാസത്തെ ശമ്പള ബില്‍, ചുമതലയേല്‍ക്കുന്ന ഓഫിസില്‍ മാത്രം തയാറാക്കിയാല്‍ മതി.

ഇന്‍ഡേന്‍ ബുക്കിങ്ങിന് 77189 55555.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ‘ഇന്‍ഡേന്‍’ എല്‍പിജി റീഫില്‍ ബുക്കിങ് നമ്പറുകള്‍ മാറി.16 അക്ക ഉപഭോക്തൃ തിരിച്ചറിയല്‍ നമ്പര്‍ പുതിയ സംവിധാനത്തില്‍ കൈമാറണം.
എല്‍പിജി ഇന്‍വോയ്സ് / കാഷ് മെമ്മോ / സബ്സ്‌ക്രിപ്ഷന്‍ വൗചര്‍ തുടങ്ങിയവയില്‍ ഈ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാണ്….

ലൈഫ് സര്‍ട്ടിഫിക്കറ്റ്.

എല്ലാ കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഇന്നു മുതല്‍ ഡിസംബര്‍ 31 വരെ സമയം
ബാങ്കുകള്‍ക്ക് വിഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ വഴിയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാം.

ബീച്ച്,സ്മാരകം കാണാം.

കേരളത്തിലെ ബീച്ചുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു. സ്മാരകങ്ങളിലും മൃഗശാലകളിലും മറ്റന്നാള്‍ മുതല്‍ സന്ദര്‍ശകരെ അനുവദിക്കും. തൃപ്പൂണിത്തുറ ഹില്‍ പാലസ് മ്യൂസിയത്തില്‍ നവീകരണം നടക്കുന്നതിനാല്‍ സന്ദര്‍ശനം അനുവദിക്കില്ല..

Leave A Reply

Your email address will not be published.

error: Content is protected !!