മെഡിക്കല്‍ കോളേജ് ജില്ലക്ക് ശാപം എം.സി.സെബാസ്റ്റ്യന്‍

0

വയനാടിന് അനുവദിച്ച മെഡിക്കല്‍ കോളേജ് ജില്ലക്ക് ശാപമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍. 2024 ല്‍ പോലും ക്ലാസ്സ് തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്നും, അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സെബാസ്റ്റ്യന്‍.

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ആദ്യം മടക്കിമലയിലും പിന്നീട് ചുണ്ടേലും, അതിന് ശേഷം സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുെമെന്ന് പറഞ്ഞു. ഒടുവില്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയെങ്കിലും കോളേജ് യാഥാര്‍ത്ഥ്യമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ബോയ്‌സ് ടൗണ്‍ണില്‍ കെട്ടിടം പണിയാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് സ്ഥലം വിട്ടു നല്‍കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാന്‍ ഇനിയും കടമ്പ കള്‍ ഏറെയാണ്.സ്റ്റാഫ് നിയമനങ്ങളും പാതിവഴിയിലാണ് നിയമിച്ചവരാകട്ടെ വര്‍ക്കിംഗ് അറേജ്‌മെന്റി പേരില്‍ ചുരമിറങ്ങുന്ന അവസ്ഥ.അങ്ങനെ എല്ലാം കൊണ്ടും വയനാട്ടുകാര്‍ക്ക് ശാപമായി മാറിയിരിക്കയാണ് ജില്ലയിലെ മെഡിക്കല്‍ കോളേജ്. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പ്രത്യക്ഷ സമരമെന്നും എം.സി.സെബാസ്റ്റ്യന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.കുര്യനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!