വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മദ്യം പിടികൂടി

0

ബത്തേരി കല്ലൂര്‍ 67ല്‍ വാഹനപരിശോധനക്കിടെ ബൈക്കില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 14 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി.തേക്കുംപറ്റ 4 സെന്റ് കോളനി തോട്ടത്തില്‍ വീട് ടൈറ്റണ്‍ തോമസി(24)നെയാണ് അറസ്റ്റ് ചെയ്തത്.വയനാട് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എം.സി ഷിജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.പ്രിവന്റീവ് ഓഫീസര്‍ ഹരിദാസന്‍.എം.ബി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഘു ഉണ്ണികൃഷ്ണന്‍, അന്‍വര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ അശ്വതി എന്നിവര്‍ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.പ്രതിക്ക് ഇതിനുമുമ്പും മദ്യക്കടത്തുമായി ബന്ധപ്പെട്ട കേസ്സ് ഉണ്ടായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!