പുരസ്‌ക്കാര നിറവില്‍ പുതുശ്ശേരി ക്ഷീരോല്‍പാദക സഹകരണ സംഘം

0

2022-23 വര്‍ഷത്തെ മികച്ച ഗുണമേന്മയുള്ള പാലിന്റെ സംഭരണത്തിനുള്ള മലബാര്‍ മേഖല യൂണിയന്‍ അവാര്‍ഡും വയനാട് മേഖല യൂണിയന്‍ അവാര്‍ഡും പുതുശ്ശേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്. 1990ല്‍ രജിസ്റ്റര്‍ ചെയ്ത് 10 ലിറ്റര്‍ പാലുമായി പ്രവര്‍ത്തനം ആരംഭിച്ചതാണ് സംഘം. ഇന്ന് 2500 ലിറ്ററിന് മുകളില്‍ പാല്‍ സംഭരിക്കുന്നുണ്ട്. നിലവില്‍ 150 ഓളം ക്ഷീരകര്‍ഷകര്‍ സംഘത്തില്‍ ഉണ്ട്.

പരമാവധി കര്‍ഷകര്‍ക്ക് ഗുണപരമായ നിരവധി കാര്യങ്ങള്‍ ഓരോ തവണയും സംഘം ആവിഷ്‌കരിക്കുന്നുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് ശരാശരി 44 രൂപ 22 പൈസ പാലിന് വില നല്‍കുന്നതിന് സാധിച്ചു. കറവ സമയം 12 മണിക്കൂര്‍ ഇടവേള ആക്കിയത് മൂലം കര്‍ഷകര്‍ക്ക് പാലിന്റെ അളവും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിന് സഹായകമായി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പാലിന്റെ ഗുണനിലവാരങ്ങള്‍ വിലയിരുത്തുന്നുണ്ട്. നിലവില്‍ 150 ഓളം ക്ഷീരകര്‍ഷകര്‍ സംഘത്തില്‍ ഉണ്ട്. ആര്‍ക്കും പരാതിയില്ലാത്ത രീതിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേദനവും കര്‍ഷകര്‍ക്ക് പരമാവധി വിലയും പാലിന്റെ ഉയര്‍ന്ന ഗുണനിലവാരവും ആണ് സംഘത്തിന്റെ മുഖമുദ്ര. ഇവരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് സംഘത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള അംഗീകാരം. സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് പിജി മായയും പ്രസിഡന്റ് വി വി ജോസഫ് ആണ്.

Leave A Reply

Your email address will not be published.

error: Content is protected !!