കര്‍ഷക ആത്മഹത്യ:പുറം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ്

0

എടവക ഗ്രാമപഞ്ചായത്തിലെ തോമസ് (ജോയ് )എന്ന കര്‍ഷകന്‍ കാര്‍ഷിക കടത്തില്‍ പ്രതിസന്ധിയിലായി മനംനൊന്ത് ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കര്‍ഷകന്റെ കുടുംബത്തോടും കര്‍ഷക സമൂഹത്തോടും ഉത്തരവാദിത്തപ്പെട്ട ഗവണ്‍മെന്റ് പുറംതിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്ന് കോണ്‍ഗ്രസ്റ്റ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.കുടുംബത്തിന്റെ മുഴുവന്‍ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കര്‍ഷക ആത്മഹത്യകള്‍ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നവകേരള സദസ്സിന്റെ കൊഴുപ്പ് കൂട്ടുന്ന ധൃതിയിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി .

ഇന്നലെ രാത്രി പതിനൊന്നര മണിയോടുകൂടി ഇന്‍ക്വസ്റ്റ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് പൊതുപ്രവര്‍ത്തകരും ബന്ധുമിത്രാദികളും ഉള്‍പ്പെടെ ഇന്ന് കാലത്ത് മുതല്‍ മോര്‍ച്ചറി പരിസരത്ത് തടിച്ചു കൂടിയിട്ടും സ്ഥലത്തുണ്ടായിരുന്ന എംഎല്‍എ ഉള്‍പ്പെടെ ഗവണ്‍മെന്റ് പ്രതിനിധിയായി ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ഒന്നും തന്നെ എത്തിച്ചേരാത്തത് പ്രതിഷേധാര്‍ഹമാണ്. പൊതുപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ വന്ന് അന്തരിച്ച കര്‍ഷകന്റെ മരണാനന്തര ചടങ്ങുകള്‍ക്കുള്ള സംഖ്യ അനുവദിക്കുകയും അദ്ദേഹത്തിന്റ മരണം കാര്‍ഷിക കടത്തിന്റെ ബാധ്യതകള്‍ ആണ് എന്ന് ഉത്തരവാദിത്തപ്പെട്ടവരെ ധരിപ്പിക്കാം എന്ന് ഉറപ്പു നല്‍കുകയും കടബാധ്യതകള്‍ തീര്‍ത്തു കൊടുക്കുന്നതിന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ ഇടപെടുമെന്ന ഉറപ്പിന്‍ മേലെയാണ് മൃതശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. കുടുംബത്തിന്റെ മുഴുവന്‍ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നും ഇത്തരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കര്‍ഷക മരണങ്ങള്‍ കണ്ടില്ല എന്ന് നടിക്കുന്ന സര്‍ക്കാര്‍ നവകേരള സദസ്സിന്റെ കൊഴുപ്പ് കൂട്ടുന്ന ധൃതിയിലാണ് എന്നും കോണ്‍ഗ്രസ് ആരോപിച്ചു..വയനാട് കര്‍ഷകന്റെ വിലാപ ഭൂമിയായി മാറുമ്പോള്‍ സദസ്സ് ഒരുക്കുന്നവര്‍ക്ക് കാര്‍ഷിക മേഖലയെക്കുറിച്ച് പറയാന്‍ സമയമില്ല എന്ന ധാര്‍ഷ്ട്യം ഒരുതരത്തിലും അനുവദിക്കില്ല എന്നും, നേതാക്കള്‍ പറഞ്ഞു. എച്ച് ബി പ്രദീപ്, . ജില്‍സണ്‍ തൂപ്പുംകര, . എ എംനിശാന്ത് .വിനോദ് തോട്ടത്തില്‍, ജോര്‍ജ് പടക്കൂട്ടില്‍, ഉഷ വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!