അതിര്‍ത്തി തര്‍ക്കത്തിനിടെ ഗൃഹനാഥനെ കുത്തി പരിക്കേല്‍പ്പിച്ചു.

0

തൃശ്ശിലേരി മോട്ടയിലെ മരോട്ടി വീട്ടല്‍ മാര്‍ട്ടിനെയാണ് സഹോദരന്‍ തോമസ് എന്ന കുഞ്ഞ് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത്. ഭൂസര്‍വ്വേയില്‍ സ്ഥലംകുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ആക്രമണം നടത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. വലത് ഭാഗത്തെ വാരിയേല്ലിനു സമീപത്ത് ആഴത്തില്‍ മുറിവേറ്റ മാര്‍ട്ടിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!