ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ രാത്രിയില്‍ ആശുപത്രിയിലേക്ക് മാറ്റൂ; സ്ത്രീ സുരക്ഷ ഉറപ്പാക്കും: ആരോഗ്യമന്ത്രി

0

പത്തനംതിട്ട ആറന്മുളയിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആംബുലന്‍സ് ഓടിച്ച് പ്രവര്‍ത്തിപരിചയമുള്ളതിനാലാണ് വീണ്ടും നിയമിച്ചതെന്നും മന്ത്രി പറഞ്ഞു. ഇനിമുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കും. രാത്രിയില്‍ ആംബുലന്‍സില്‍ ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളെ മാത്രമേ മാറ്റു. സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.കനിവ് 108 ആംബുലന്‍സുകളില്‍ ജോലി ചെയ്യുന്നവരില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സിന്റെ നടത്തിപ്പുകാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് പ്രതി നൗഫല്‍ കൊവിഡ് രോഗിയായ 20കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!