ബൈക്കിംഗ് അഡ്വഞ്ചര്‍ ഗ്രൂപ്പ് അംഗങ്ങള്‍ ജില്ലയില്‍
വയനാടിനെ അറിയാനും വയനാടന്‍ സൗന്ദര്യം ലോകത്തെ അറിയിക്കാനും അമേ രിക്കയിലെ പ്രശസ്ത അഡ്വഞ്ചര്‍ ക്ലബായ ബൈക്കിംഗ് അഡ്വഞ്ചര്‍ ഗ്രൂപ്പ് അംഗ ങ്ങള്‍ ജില്ലയില്‍.10 ദിവസം ഇവര്‍ ജില്ലയില്‍ ഉണ്ടാകും. പ്രകൃതിയെ മലിനപ്പെടു ത്താതെ പ്ലാസ്റ്റിക് മുക്ത ലോകം എന്ന സന്ദേശമുയര്‍ത്തിയാണ് ഇവരുടെ സന്ദര്‍ശ നം. വെള്ളമുണ്ട സ്വകാര്യ റിസോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ രതീഷ് പുളിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്താണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.
അമേരിക്കയിലെ പ്രശസ്ത ശാസ്ത്രജ്ഞനും മലയാളിയുമായ സഞ്ജയും അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അമേരിക്കന്‍ സ്വദേശിനിയുമായ ഡോക്ടര്‍ കാരള്‍ ദമ്പതികളാണ് 10 ദിവസത്തെ സന്ദര്‍ശത്തിനായി ജില്ലയില്‍ എത്തിയത്.
ഇവരുടെ സുഹൃത്തായ ജേക്കബ് മാത്യുവും, സൈക്കിള്‍ സഫാരിയില്‍ ഇവരോടൊപ്പം ഉണ്ട്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രശസ്ത അഡ്വഞ്ചര്‍ ക്ലബായ ബൈക്കിങ് അഡ്വഞ്ചര്‍ ഗ്രൂപ്പ് അംഗങ്ങള്‍ ആണ് ഇവര്‍. ഈ ദമ്പതികളുടെ യാത്ര ഇതിനോടകം തന്നെ നിരവധി രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശനം നടത്തി കഴിഞ്ഞു. ഇവരുടെ ഗ്രൂപ്പില്‍പ്പെട്ട രണ്ടായിരത്തോളം അംഗങ്ങള്‍. വിവിധ ഘട്ടങ്ങളിലായി ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി ആണ്. ഇവര്‍ ജില്ലയില്‍ എത്തിയത്. വെള്ളമുണ്ട മംഗലശ്ശേരി മലയില്‍ പ്രവര്‍ത്തിക്കുന്ന. പ്രകൃതി രമണീയമായ.. വൈല്‍ഡ് പ്ലാനറ്റ് ബാണാ ഹൈറ്റ് റിസോര്‍ട്ടില്‍. നിന്നാണ് ജില്ലയിലെ പര്യടനം തുടങ്ങിയത്.. റിസോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ രതീഷ് പുളിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.. പത്ത് ദിവസം ജില്ലയില്‍ താങ്ങുന്ന ഇവര്‍. 400 ഓളം കിലോമീറ്റര്‍ സൈക്കിളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും ഇവരുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യും.