കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ ഫാര്‍മസി ഇന്‍സ്പെക്ടര്‍മാരുടെ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഫാര്‍മസിയില്‍ ബിരുദം അല്ലെങ്കില്‍ ഫാര്‍മസിയില്‍ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആണ് യോഗ്യത. കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. നിലവില്‍ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഫാര്‍മസിയില്‍ ബിരുദമുള്ളവര്‍ക്ക് അഞ്ച് വര്‍ഷവും, ഫാര്‍മസിയില്‍ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉള്ളവര്‍ക്ക് ഏഴ് വര്‍ഷവും പ്രവൃത്തി പരിചയം വേണം.
വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന രേഖകളോടെ ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് അപേക്ഷകള്‍ പ്രസിഡന്റ്, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍, പബ്ലിക്ക് ഹെല്‍ത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-695 035 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദാംശം www.kspconline.in ല്‍ ലഭിക്കും. ഇ-മെയില്‍:office.kspc@gmail.com. ഫോണ്‍: രജിസ്ട്രാര്‍:9446474632, മാനേജര്‍:8086572454.