പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നാളെ

0

മാനന്തവാടി പെരുവക മഠപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നാളെ നടക്കും.പതിവ് പൂജകള്‍ക്കും. കതിര്‍ പുജക്കും പുറമെ മുത്തപ്പന്‍, ഭഗവതി, ഗുളികന്‍ വെള്ളാട്ടവും നടക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും ഉണ്ടായിരിക്കും.

രാവിലെ 8 മണിക്ക് കതിരു കയറ്റല്‍ ചടങ്ങ്, 12.30 ന് മലയിറക്കല്‍, തുടര്‍ന്ന് മുത്തപ്പന്‍ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, ഗുളികന്‍, മലകാരി െള്ളാട്ടവും നടക്കും. ഉച്ചയ്ക്കും രാത്രിയിലും അന്നദാനവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എം.പി.ശശികുമാര്‍, കെ.കുമാരന്‍, മടയന്‍ ശങ്കരന്‍, പി.ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!