കോട്ടവയല്‍ കോളനിയില്‍ കുട്ടന്‍ എന്നയാള്‍ കോളനിക്ക് സമീപത്തെ റോഡില്‍ കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ദേവ്. കുടുംബം പരാതിപ്പെടുന്ന സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും കുറ്റമറ്റ രീതിയിലുള്ള അന്വേഷണം വേണമെന്നും, ആവശ്യമായ നിയമസഹായം ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉണ്ടാകണമെന്നും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ദേവ് ആവശ്യപ്പെട്ടു.
വാഹനം കയറിയാണ് കുട്ടന്‍ മരണപ്പെട്ടതെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ സ്വദേശികളായ ഷബീറലി, രാജേഷ് എന്നിവരെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഓടിച്ച വാഹനം കയറിയാണ് കുട്ടന്‍ മരണപ്പെട്ടതെന്നാണ് പോലീസ് അറിയിച്ചത്.