മലിനജലം റോഡിലേക്ക് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു

0

 

മഴ പെയ്യുമ്പോള്‍ മലിനജലം റോഡിലേക്ക് പരന്നൊഴുകുന്നത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. സുല്‍ത്താന്‍ ബത്തേരി ഗാന്ധിജംഗ്ഷനിലാണ് ഡ്രൈനേജില്‍ നിന്നും ശക്തമായ മഴ പെയ്യുമ്പോള്‍ മാലിന്യങ്ങളടക്കം പുറത്തേക്ക് പരന്നൊഴുകുന്നത്. ഇത് അസഹനീയമായ ദുര്‍ഗന്ധ്ത്തിനുകാരണമാകുന്നു. ഡ്രൈനേജിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് ദുരിതത്തിന് കാരണമെന്ന് ആക്ഷേപം.ഡ്രൈനേജിന്റെ അപാകത പരിഹരി്ച്ച് വ്യാപാരികളുടെയും യാത്രക്കാരുടെയും ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

സുല്‍ത്താന്‍ ബത്തേരി ഗാന്ധിജംഗ്ഷനില്‍ ചുളളിയോട് റോഡില്‍ വലതുഭാഗത്തെ വ്യാപാരികളാണ് ദുരിതത്തിലായിരിക്കുന്നത്. ശക്തമായി മഴപെയ്താല്‍ ഡ്രൈനേജില്‍ നിന്നും മാലിന ജലം പുറത്തേക്ക് ഒഴുകകയാണ്. ഇത് സമീപത്തെ വ്യാപാരികള്‍്ക്കും ഇവിടെ ബസിറങ്ങുന്ന യാ്ത്രക്കാര്‍ക്കും ദുരിതമാണ് സമ്മാനിക്കുന്നത്. മഴപെയ്യുമ്പോള്‍ ഡ്രൈനേജിലേക്ക് സെപ്റ്റിക് മാലിന്യം തുറുന്നുവിടുകയാണന്നും ഇതടക്കമാണ് ഗാന്ധിജംഗ്ഷനില്‍ പരന്നൊഴുകുന്നതെന്നും സമീപവാസികള്‍ പറയുന്നു. ഈ ഭാഗത്തുണ്ടായിരുന്ന ഡ്രൈനേജ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുപണിതതാണ് നിലവിലെ ദുരിതത്തിന് കാരണം. ഒഴുകിപരക്കുന്ന മലിനജലത്തോടൊപ്പം വരുന്ന മാലിന്യങ്ങള്‍ ഈ ഭാഗങ്ങളില്‍ കെട്ടികിടക്കുന്നതുകാരണം അസഹനീയമായ ദുര്‍ഗന്ധവുമാണ് വമിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!