ചെറുധാന്യങ്ങളെ കുറിച്ചുള്ള അവതരണത്തിലൂടെ സംസ്ഥാന സയന്‍സ് സെമിനാര്‍ മത്സരത്തില്‍ മൂന്നാംസ്ഥാനം നേടി ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ ആര്യനന്ദ. ജില്ലയില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികളാണ് ഏറണാകുളം കുസാറ്റില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്. മികച്ച നേട്ടവുമായി സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയ ആര്യനന്ദയ്ക്ക് സ്‌കൂള്‍ അധികൃതരും സഹപാഠികളും ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്.
ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ആര്യനന്ദയാണ് സംസ്ഥാന സയന്‍സ് സെമിനാറില്‍ പങ്കെടുത്ത് മികച്ചവിജയം നേടി സ്‌കൂളിനും നാടിനും അഭിമാനമായി മാറിയത്. ചെറുധാന്യങ്ങളെ കുറിച്ചുള്ള ആറ് മിനിട്ട് ദൈര്‍ഘ്യമുള്ള അവതരണവും വിധികര്‍ത്താക്കള്‍ക്കുളുമായുളള അഭിമുഖസംഭാഷണത്തിനുശേഷണാണ് ടി.എ ആര്യനന്ദ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി അഭിമാനതാരമായി മാറിയത്. കൊച്ചി കുസാറ്റില്‍ സംഘടിപ്പിച്ച സംസ്ഥാനതല സയന്‍സ് സെമിനാറില്‍ ജില്ലയില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്്. മികച്ച വിജയം നേടിയ ആര്യനന്ദയ്ക്ക് സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി സ്വദേശിനിയായ ആര്യനന്ദ സെയില്‍സ്മാനായ അജികുമാറിന്റെയും, രജനിയുടെയും മകളാണ്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ ആദിദേവ് സഹോദരനാണ്.