2 കിലോ കഞ്ചാവുമായ് യുവാവ് പിടിയില്‍
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും വയനാട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ സംഘവും സംയുക്തമായി ഇന്ന് വൈകുന്നേരം നാലരയ്ക്ക് ബാവലിയില്‍ നടത്തിയ വാഹന പരിശോധനയില്‍ കെഎല്‍ 73 ഡി 6104 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവ് പിടികൂടി.കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പുല്‍പ്പള്ളി കമ്പനിഗിരി കുഴിപ്പള്ളിവീട്ടില്‍ സിന്റോ(39) എന്‍ഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തു. കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായ സിന്റോ.
പരിശോധനയില്‍ വയനാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം എക്സൈസ് ഇന്‍സ്പക്ടര്‍ സുനില്‍.എം.കെ,എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ജിനോഷ്.പി.ആര്‍,ജി.അനില്‍കുമാര്‍,രാജേഷ്.വി,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്.ടി.ജി, ഹാഷിം .കെ, സനൂപ്.കെ.എസ് എന്നിവര്‍ പങ്കെടുത്തു.