ഡാമുകള്‍ പകല്‍ മാത്രമേ തുറക്കൂ എന്ന് റവന്യൂ മന്ത്രി

0

 

മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഡാമുകള്‍ പകല്‍ മാത്രമേ തുറക്കൂ എന്ന് റവന്യൂ മന്ത്രി. മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജന്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും കെ രാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ലഭിച്ച ഉടന്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 10 മണിക്കാണ് യോഗം. ഇടുക്കി ഡാം ഇപ്പോള്‍ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പകലേ തുറക്കൂ എന്നും മന്ത്രി അറിയിച്ചു. കക്കി ഡാം 11 മണിക്ക് തുറക്കുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!