ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ഭവന പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും ഭവന പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേനയും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയും മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച് നല്‍കിയ വീടുകളുടെ അറ്റകുറ്റപണി ചെയ്യുന്നതിനാണ്  ധനസഹായം നല്‍കുക. ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 6 വര്‍ഷം കഴിഞ്ഞ വീടുകളുടെ അറ്റകുറ്റപണികള്‍ക്കും നവീകരണത്തിനും  അപേക്ഷിക്കാ വുന്നതാണ്. അപേക്ഷ ഫോം സുല്‍ത്താന്‍ ബത്തേരി, പൂതാടി, ചീങ്ങേരി, നൂല്‍പ്പുഴ, പുല്‍പ്പളളി എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31 ന് മുമ്പായി ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ 04936  221074

സ്യൂട്ട് കോണ്‍ഫറന്‍സ്

ഡിസംബര്‍ മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് 30 ന് പകല്‍ 3 ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തുടര്‍ന്ന് ജില്ലാ എംപവേര്‍ഡ് കമ്മിറ്റി യോഗവും നടക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുളള 25 ലേസര്‍ പ്രിന്ററുകളുടെ ഒരു വര്‍ഷത്തേക്കുളള അറ്റകുറ്റപ്പണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 7 ന് പകല്‍ 3 നകം ലഭിക്കണം. അന്ന് 4 ന് തുറക്കും. വിശദ വിവരങ്ങള്‍ ജില്ല കോടതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍. 04936 202277.

വൈദ്യുതി മുടങ്ങും

പനമരം സെക്ഷനിലെ എട്ടുകയം, കൈപ്പാട്ടുകുന്ന്, വിളമ്പുകണ്ടം  പ്രദേശങ്ങളില്‍  ഇന്ന് (വ്യാഴം ) രാവിലെ   9  മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഗതാഗതം നിരോധിച്ചു

റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പാല്‍വെളിച്ചം – ഷാണമംഗലം റോഡില്‍ പത്ത് ദിവസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചതായി പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഏകദിന പരിശീലനം

എന്‍.എസ്.എസ് സപ്ത ദിന സഹവാസ ക്യാമ്പ് അതിജീവനം  – 2021 ന്റെ ഭാഗമായി ജില്ലയിലെ 54 യൂണിറ്റുകളിലെ 108 വൊളണ്ടിയര്‍മാര്‍ക്ക് വയനാട് ജില്ലാ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലനം നല്‍കി. ക്യാമ്പില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ , ക്യാമ്പിന്റെ നടത്തിപ്പ്, ലീഡര്‍ഷിപ്പ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ പി.കെ സജീവ്, പനമരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. കെ. രമേഷ് കുമാര്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ കെ.രവീന്ദ്രന്‍, പി. ബിജുകുമാര്‍ , എം.കെ, രാജേന്ദ്രന്‍,  എ വി രജീഷ് , പനമരം ഹയര്‍ സെക്കണ്ടറി വൊളണ്ടിയര്‍ നിയതി റൂഹ ജോര്‍ജ്. എന്നിവര്‍ സംസാരിച്ചു.

 വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാം മൈല്‍, പടിഞ്ഞാറത്തറ വില്ലേജ്, പോലീസ് സ്‌റ്റേഷന്‍  ഭാഗങ്ങളില്‍  ഇന്ന് (വ്യാഴം ) രാവിലെ 9  മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Leave A Reply

Your email address will not be published.

error: Content is protected !!