കല്‍പ്പറ്റ എന്‍.എം.ഡി.സി. ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു
സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്‌മെന്റ് വയനാടിന്റെ നേതൃത്വത്തില്‍ തേനും കാര്‍ഷികാനുബന്ധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കുമായി കല്‍പ്പറ്റ എന്‍.എം.ഡി.സി. ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. വരദ എത്ത്‌നിക് എന്ന പേരിലാണ് പിണങ്ങോട് റോഡില്‍ സ്ഥിരം ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം തുടങ്ങിയത്.
വയനാട്ടിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന തേന്‍, മെഴുക്, തേനില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, വയനാട് തൊണ്ടി, ചാമ, തുടങ്ങിയവയും കാര്‍ഷികാനുബന്ധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുമായി എന്‍.എം.ഡി.സി.യില്‍ ഔട്ട്‌ലെറ്റ് തുറന്നത്. എന്‍.എം.ഡി.സി. വൈസ് ചെയര്‍പേഴ്‌സണ്‍ ബീന ഉദ്ഘാടനം ചെയ്യ്തു. സി.വൈ.ഡി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ജയശ്രീ അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷേര്‍ളി, കോഡിനേറ്റര്‍ ടി. കൃഷ്ണന്‍, കെ.രാജേഷ്. തുടങ്ങിയവര്‍ സംബന്ധിച്ചു.