കടുവയെ കൂടുവെച്ച് പിടികൂടാന്‍ തീരുമാനം

0

 

മീനങ്ങാടി സി.സി മടൂരില്‍ ഭീതി പരത്തിയ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ തീരുമനം.നിരന്തരമായി വളര്‍ത്തുമൃഗങ്ങള്‍ക്കുനേരെ കടുവയുടെ ആക്രമണമുണ്ടായിട്ടും വനം വകുപ്പ് കൂടു വെച്ച് കടുവയെ പിടികൂടാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.പി അബ്ദുള്‍ സമദിനെ ഇന്ന് രാവിലെ തടഞ്ഞുവെച്ചിരുന്നു.രണ്ട് ദിവസത്തിനുള്ളില്‍ കടുവയെ പിടികൂടാന്‍ കൂട് വെക്കുമെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഉറപ്പ് നല്‍കി.

ഡിഎഫ്ഒ വന്ന് കൂടു വെക്കുമെന്ന് ഉറപ്പു നല്‍കാതെ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് നിന്ന് പോകാന്‍ അനുവദിക്കുന്നില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, കര്‍ഷക പ്രതിനിധികള്‍, നാട്ടുകാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച കൂടു വെക്കുമെന്നും അതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കുമെന്നും റെയ്ഞ്ച് ഓഫീസര്‍ ഉറപ്പ് നല്‍കി.

പ്രദേശത്ത് ഇതിനോടകം കെട്ടിയിട്ട അഞ്ച് പശുക്കള്‍ക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കൃഷിയിടങ്ങളില്‍ മാനിന്റെയും കാട്ടുപന്നിയുടെയും പാതി ഭക്ഷിച്ച അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഒന്നില്‍ കൂടുതല്‍ കടുവകളുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ആക്രമിക്കപ്പെട്ടവളര്‍ത്തുമൃഗങ്ങള്‍ കെട്ടിയിട്ടതും കിടാരികളുമാണെന്നതാണ് ആരോപണമുന്നയിക്കുന്നവര്‍ പറയുന്നത്. കാട്ടുപന്നിയെയും മാനിനെയും ആക്രമിക്കുന്നത് മറ്റൊരു കടുവയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.വ്യാഴാഴ്ചക്കുള്ളില്‍ കൂട് വെച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!