യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

0

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ വാഹനത്തെ പിന്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയും കാലിലെ സ്വര്‍ണ പാദസരം തട്ടിപ്പറിക്കാന്‍ ശ്രമിച്ചതായും പരാതി. ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് പുല്‍പള്ളി-മുള്ളന്‍കൊല്ലി റോഡിലെ വടാനക്കവലയില്‍ വെച്ച് യുവതിയുടെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചത്.മുള്ളന്‍കൊല്ലി ടൗണ്‍ എത്താറായതിനെ തുടര്‍ന്ന് ബൈക്കിലെത്തിയ ആള്‍ പിന്മാറുകയായിരുന്നു.തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!