കേരളത്തില്‍ ഒന്നര വര്‍ഷത്തിനു ശേഷം കോവിഡ് കേസുകള്‍ ആയിരത്തിനു താഴെ

0

കേരളത്തില്‍ ഒന്നര വര്‍ഷത്തിനു ശേഷം കോവിഡ് കേസുകള്‍ ആയിരത്തിനു താഴെ ഒന്നര വര്‍ഷത്തിനുശേഷമാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തിനു താഴെയായതെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2020 ഓഗസ്റ്റ് 3നാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ പ്രതിദിന കോവിഡ് കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 962 പേരാണ് കോവിഡ് പോസിറ്റീവായത്.

സംസ്ഥാനം ആവിഷ്‌കരിച്ച കോവിഡ് പ്രതിരോധ തന്ത്രം ഫലം കണ്ടതായി മന്ത്രി അവകാശപ്പെട്ടു. കേസ് കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ല. പൂര്‍ണമായും കോവിഡ് മുക്തമാക്കുകയാണ് ലക്ഷ്യം. മാസ്‌ക് മാറ്റാറായിട്ടില്ല. കുറച്ചുനാള്‍ കൂടി ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം ആവിഷ്‌കരിച്ച വാക്സിനേഷന്‍ യജ്ഞവും ഫലം കണ്ടതായി മന്ത്രി പറഞ്ഞു. 18 വയസ്സിനു മുകളിലെ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസും 87% പേര്‍ക്ക് രണ്ടാം ഡോസും വാക്സീന്‍ നല്‍കാനായി. 15 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ബഹുഭൂരിപക്ഷത്തിനും വാക്സീന്‍ നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!