ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(20.06.2023)

0

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസ്; അപേക്ഷ ക്ഷണിച്ചു

2022-23 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി, ഡിപ്ലോമ, ടി.ടി.സി, പോളിടെക്നിക്, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സ് എന്നിവയ്ക്ക് ഫസ്റ്റ് ക്ലാസ്, ഡിസ്റ്റിംഗ്ഷന്‍, നിശ്ചിത ഗ്രേഡ് നേടി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഇ – ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ഓണ്‍ ലൈനായി അപേക്ഷിച്ച് അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 15 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: ജില്ലാ പട്ടികജാതി വികസന ഓഫീസ് – 04936 203824, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളായ കല്‍പ്പറ്റ – 04936 208099, പനമരം – 04935 220074, മാനന്തവാടി -04935 241644, സുല്‍ത്താന്‍ ബത്തേരി – 04936 221644.

വനിതാ കമ്മീഷന്‍ അദാലത്ത്

വനിതാ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 23 ന് രാവിലെ 10 മുതല്‍ അദാലത്ത് നടത്തും.

അപകട ഭീഷണിയിലുളള മരങ്ങള്‍ മുറിച്ച് മാറ്റണം

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടഭിക്ഷണിയായി നില്‍ക്കുന്ന മരങ്ങള്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കണമെന്ന് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിലവിലുളള ചട്ടങ്ങളും ഉത്തരവുകളും പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

പി.എഫ്.നിയര്‍ യു ബോധവല്‍ക്കരണ ക്യാമ്പ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജൂണ്‍ 27 ന് രാവിലെ 9 ന് വൈത്തിരി കുന്നത്തിടവക സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌കൂള്‍ ചാരിറ്റിയില്‍ പി.എഫ്.നിയര്‍ യു ബോധവല്‍ക്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും നടത്തും. പി.എഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്നും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://epfokkdnan.wixsite.com/epfokkdnan, എന്ന ലിങ്കിലൂടെയോ ro.kozhikode@pfindia.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യണം.

എസ്.സി, എസ്.ടി വ്യക്തിഗത വായ്പ; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന രണ്ടുലക്ഷം രൂപ വരെ തുകയുള്ള വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍നിന്നുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. വായ്പാതുക 10 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. അപേക്ഷകന് 6 വര്‍ഷമെങ്കിലും സര്‍വീസ് ബാക്കിയുണ്ടായിരിക്കണം. അപേക്ഷകരുടെ നെറ്റ് സാലറിയുടെ പത്ത് മടങ്ങ് എന്ന വ്യവസ്ഥയില്‍ പരമാവധി രണ്ടു ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936202869, 9400068512.

അധ്യാപക നിയമനം

പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 23 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04935 220192.

ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് കൂടിക്കാഴ്ച 26 ന്

നല്ലുര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. പ്ലസ്.ടു, ഡി.സി.എ, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് – മലയാളം ലോവര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 26 ന് രാവിലെ 10.30 ന് നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. മാനന്തവാടി ബ്ലോക്ക് പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 04935 296100.

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം. 6 മാസത്തെ കോഴ്‌സിന് 18 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9400751874.

ടെണ്ടര്‍ ക്ഷണിച്ചു

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ക്യാമ്പുകള്‍ നടത്തുന്നതിനും ടാക്സി വാഹനം കിലോമീറ്റര്‍ അടിസ്ഥാന നിരക്കില്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 3 ന് രാവിലെ 12 നകം ടെണ്ടര്‍ ലഭിക്കണം.

ലേലം

കല്‍പ്പറ്റ – മാനന്തവാടി സംസ്ഥാന പാതയോരത്തുള്ള മാവ്, പ്ലാവ് എന്നീ മരങ്ങള്‍ ജൂണ്‍ 26 ന് രാവിലെ 11 ന് കല്‍പ്പറ്റ പൊതുമരാമത്ത് നിരത്തുകള്‍ സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 9447349430.

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് കല്‍പ്പറ്റ അഡീഷണല്‍ പ്രോജക്ട് പരിധിയിലെ 93 അങ്കണവാടി സെന്ററുകളിലേക്ക് പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 10 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 201110, 8547838200.

ഐ.സി.ഡി.എസ് മാനന്തവാടി പ്രോജക്ട് പരിധിയിലെ 90 അങ്കണവാടി സെന്ററുകളിലേക്ക് പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 5 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04935 294324.

സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 82 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍, അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ജൂണ്‍ 30 ന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച് ടെന്‍ഡറുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം. ഫോണ്‍: 04936 222844.

അധ്യാപക നിയമനം

ഗവ.എല്‍പി സ്‌കൂള്‍ എടപ്പെട്ടി എല്‍പിഎസ്ടി തസ്തികയിലേക്ക് ദിവസവേതനത്തിന് 23.06.2023 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും

Leave A Reply

Your email address will not be published.

error: Content is protected !!