യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി നാളെ വീണ്ടും കേരളത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുല്‍ തുടര്‍ന്ന് കോഴിക്കോട് ,മലപ്പുറം ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നാളെ രാവിലെ 8.30 മണിക്ക് തലപ്പുഴയിൽ നിന്നും ആരംഭിക്കും.എസ്.വളവ്, കുഴി നിലം കണിയാരം, മാനന്തവാടി, പാണ്ടിക്കടവ്, .രണ്ടേ നാൽ, പാലമുക്ക്, തോണിച്ചാൽ, ദ്വാരക, നാലാംമൈൽ, കെല്ലൂർ, അഞ്ച് കുന്ന്, കൂളിവയൽ, കൈതക്കൽ, വഴി പനമരത്ത് സമാപിക്കും, നാലാം തീയ്യതി രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.