കാലവര്‍ഷം കനിഞ്ഞില്ല: കാവടം വയലില്‍ വിത്ത് പാകാന്‍ തുള്ളി വെള്ളമില്ല
ഹെക്ടര്‍ കണക്കിന് വിസ്തൃതിയുള്ള കാവടം പാടശേഖരത്തില്‍ ജലസേചനത്തിന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാവടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഇഴഞ്ഞ് നീങ്ങുന്നു.കാവടം പുഴക്കരയില്‍ ലക്ഷങ്ങള്‍ മുടക്കി പമ്പ് ഹൗസും കൂറ്റന്‍ മോട്ടോറുകളും സ്ഥാപിച്ച് ചിറ്റാലൂര്‍ക്കുന്ന് ടാങ്കില്‍ എത്തിച്ച് , തോടുകള്‍ വഴി വെള്ളം തിരിച്ച് വിട്ട് വയലില്‍ എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. നിര്‍മ്മാണം പൂര്‍ത്തികരിച്ചുവെങ്കിലും പമ്പ് ഹൗസിലേക്ക് വൈദ്യുതി ലഭിക്കാത്തതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.ക
കണിയാമ്പറ്റ പൂതാടി പഞ്ചായത്തുകളില്‍ വ്യാപിച്ച് കിടക്കുന്ന കാവടം പാട ശേഖരത്തില്‍ വെള്ളം എത്തിക്കാന്‍ വേണ്ടി ജലസേചന വകുപ്പ് ആരംഭിച്ച പദ്ധതി എന്ന് യാഥാര്‍ത്ഥ്യമാവും എന്ന ചോദ്യമാണ് കര്‍ഷകര്‍ക്ക് ഉള്ളത് . മഴയെ മാത്രം ആശ്രയിച്ച് നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വേനലില്‍ പുഞ്ച കൃഷിയും നടത്തുന്നതിന് വേണ്ടി 2021 ല്‍ ആരംഭിച്ച പദ്ധതിയില്‍ നിന്ന് തുള്ളി വെളളം പോലും ലഭിക്കാത്ത അവസ്ഥയാണ് . കാലവര്‍ഷം വൈകുന്ന ഈ സമയത്ത് കര്‍ഷകര്‍ക്ക് വയലില്‍ വിത്ത് പാകാന്‍ എങ്കിലും വെള്ളം എത്തിക്കണമെന്നും,പദ്ധതി യാഥാര്‍ത്ഥ്യമാക്കി ജലസേചനം നടത്താനുള്ള സൗകര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് സ്വികരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം .