തൊഴിലുറപ്പ് ജോലിക്കിടെ മരിച്ചാല്‍ മുക്കാല്‍ ലക്ഷം; പരിക്കേറ്റാല്‍ സൗജന്യ ചികിത്സ

0

തൊഴിലുറപ്പ് ജോലിക്കിടെ മരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. ജോലിക്കിടെ അപകടം സംഭവിച്ചുള്ള മരണം കൂടാതെ കുഴഞ്ഞുവീണും ഹൃദയാഘാതം മൂലവും മരിച്ചാലും അവകാശികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. 75000 രൂപ സഹായം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കേണ്ട ചുമതല ഗ്രാമപഞ്ചായത്തിനാണ്. മരണം നടന്ന് 5 ദിവസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്ത് പണം അനുവദിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരി ക്കുന്നത്.

അപകടത്തില്‍ സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലും ഈ തുകയ്ക്ക് അര്‍ഹതയുണ്ട്. തൊഴിലാളിക്കൊപ്പം തൊഴില്‍ സ്ഥലത്തെത്തുന്ന കുട്ടികള്‍ക്ക് മരണമോ സ്ഥിരമായ അംഗവൈകല്യ മോ ഉണ്ടായാല്‍ രക്ഷാ കര്‍ത്താവിന് 37500 രൂപ ലഭിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. മൃഗങ്ങള്‍ ,പാമ്പ് ,കടന്നല്‍, തേനീച്ച തുടങ്ങിയവയുടെ ആക്രമണത്തിലൂടെയുള്ള പരിക്കിനും അവശതക്കും ചികിത്സ ലഭിക്കും. ആം ആദ്മി ബീമായോജന പ്രകാരമുള്ള എക്‌സ്‌ഗ്രേഷ്യ യാണ് സഹായധനമായി നല്‍കുന്നത്.

തൊഴിലാളികള്‍ക്കോ കുട്ടിക്കോ അപകടമുണ്ടാ യാല്‍ അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ത്തിക്കണം.  തൊട്ടടുത്ത് സര്‍ക്കാര്‍ ആശുപത്രിയി ല്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കാം. ആശുപത്രിച്ചെലവും വാഹനച്ചെലവും അനുവ ദിക്കും. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സക്ക് മെഡിക്കല്‍ കോളേജില്‍ എത്തിക്കണം. പഞ്ചായത്ത് പ്രസിഡന്റ് ,സെക്രട്ടറി എന്നിവരെ ഇക്കാര്യം അറിയിക്കണം. ഫിസിയോ തെറാപ്പിക്കും ആയുര്‍വേദ ചികിത്സയ്ക്കും അനുബന്ധ ചെലവു കള്‍ക്കും തുക അനുവദിക്കേണ്ട്ത് പഞ്ചായത്ത് സെക്രട്ടറിമാരാണ്.

Leave A Reply

Your email address will not be published.

error: Content is protected !!