കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

0

കരിപ്പൂര്‍ വിമാന അപകടത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വിമാനത്താവളം അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചു പൂട്ടണമെന്നാണ് സ്വകാര്യ ഹര്‍ജിയിലെ ആവശ്യം. വിമാനത്താവളത്തിലെ റണ്‍വേ അടക്കം ശാസ്ത്രീയമായി നിര്‍മ്മിച്ചതാണോ എന്നും അപകടമുണ്ടായത് എങ്ങനെയെന്ന് സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി തിങ്കളാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!