കുറുവയില്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം പരിശോധന

0

വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടത്തുന്ന കുറുവ വിനോദ സഞ്ചാര കേന്ദ്രത്തിലെ ചങ്ങാടത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ കോഴിക്കോട് ഫൈ്‌ളിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.ടി.ഹരിലാല്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്ന് ഫോറസ്റ്റ് വിജിലന്‍സ് എ.പി.സി.സി.എഫിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.

കുറുവ ഇക്കോ ടൂറിസത്തിന് എത്തുന്ന വിനോദ സഞ്ചാരികളെ ദ്വീപിലേക്ക് കൊണ്ടു പോവാന്‍ 40 പേര്‍ക്കും 20 പേര്‍ക്കും പോകാവുന്ന 2 ചങ്ങാടങ്ങളും 4 പേര്‍ക്ക് സഞ്ചരിക്കാവുന്ന 4 ചങ്ങാടങ്ങളുമാണ് ഉപയോഗിക്കുന്നത്. പരിശോധനയില്‍ കല്‍പ്പറ്റ ഫൈ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജീവ് എം.പി., എ.ആര്‍.സിനു എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!