മലഞ്ചരക്ക് കടകള്‍ തുറക്കാന്‍ അനുമതി

0

 

സംസ്ഥാനത്ത് മലഞ്ചരക്ക് കടകള്‍ തുറക്കാന്‍ അനുമതി. വയനാട്, ഇടുക്കി ജില്ലകളില്‍ ആഴ്ചയില്‍ രണ്ട് ദിവസവും മറ്റ് ജില്ലകളില്‍ ഒരു ദിവസവുമാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മഴക്കാലത്ത് റബര്‍ തോട്ടങ്ങളില്‍ സ്ഥാപിക്കേണ്ട റെയിന്‍ ഗാര്‍ഡ് വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനും നിശ്ചിത ദിവസം അനുമതി നല്‍കും. ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. ഇത് കൊണ്ടുപോകുന്ന വാഹനങ്ങളെ തടയില്ല. മുന്‍പ് ഇത്തരം വാഹനങ്ങള്‍ തടഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!