പോസ്റ്റ് ഓഫീസ് അക്കൗണ്ടിലെ മിനിമം ബാലൻസ് വർധിപ്പിച്ചു; ഇല്ലെങ്കിൽ ചാർജ് ഈടാക്കും
ബാങ്കുകള്‍ മിനിമം ബാലന്‍സ് നിബന്ധന ഉപേക്ഷിക്കുമ്പോൾ സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് പോസ്റ്റ് ഓഫീസുകള്‍. സേവിങ്‌സ് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിര്‍ത്തണമെന്നാണ് അറിയിപ്പ്. ഈതുക നിലനിര്‍ത്തിയില്ലെങ്കില്‍ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുമെന്നും അധികൃതർ ട്വീറ്റിലൂടെ അറിയിച്ചു.മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിപ്പ്. മിനിമം 500 രൂപയെങ്കിലും നിലനിര്‍ത്തിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷം അവസാനം മെയിന്റനന്‍സ് ചാര്‍ജിനത്തില്‍ 100 രൂപ ഈടാക്കുമെന്നും ട്വിറ്റര്‍ അറിയിപ്പില്‍ വ്യക്തമാക്കി.