തപ്പും തുടിയും ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു

0

കരിങ്ങാരി ഗവ.യു.പി.സ്‌കൂളില്‍ തപ്പും തുടിയും എന്ന പേരില്‍ ഏകദിന ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സ്‌കൂളിലേക്കുള്ള വരവ്, ഹാജര്‍ നിലനിര്‍ത്തല്‍, വിദ്യാലയങ്ങളോട് ഇഴുകിച്ചേരല്‍ എന്നിവയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിട്ടത്.ഗോത്ര സംസ്‌കൃതി തൊട്ടുണര്‍ത്തുന്ന ചിത്ര പ്രദര്‍ശനവും ഫെസ്റ്റിനോടനുബന്ധിച്ചു നടത്തി.

പ്രാക്തന ഗോത്ര വിഭാഗത്തിന്റെ തനതു കലയും സംസ്‌കാരവും നിലനിര്‍ത്തി അവരെ സ്‌കൂളുകളില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡണ്ട് നാസര്‍.എസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.വി.രമേശന്‍ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റര്‍ പി കെ ശശി, ടോമി മാത്യു,എസ്.എം.എ സി.ചെയര്‍മാന്‍ കെ സുമേഷ് പി.ടി.എ വൈ .പ്രസിഡണ്ട് റഷീദ് കരപ്പറമ്പന്‍, കെ കെ ജാസ്മിന്‍ .,കെ. ആമിന,സി. മഹേഷ്, റഹീസ്, എ. മുരളീധരന്‍, പി. വിജിത്ത്, എം.ഗോവിന്ദരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!