ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(17.02.2023)

0

വണ്ടിയാമ്പറ്റ ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം ഉദ്ഘാടനം

കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വണ്ടിയാമ്പറ്റയില്‍ ജലവിഭവ വകുപ്പ് നിര്‍മ്മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20 ന് രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് -ല്‍ ഉള്‍പ്പെടുത്തി 2.30 കോടി രൂപ ചെലവിലാണ് വണ്ടിയാമ്പറ്റയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീ കരിച്ചത്. ചെറുപുഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന 153.57 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. പമ്പ് ഹൗസില്‍ നിന്ന് പാടശേഖരത്തിലേക്ക് ജലം എത്തിക്കാനായി 1407 മീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈനും 750 മീറ്റര്‍ കനാലും നിര്‍മ്മിച്ചിട്ടുണ്ട്.

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ഐസിഡിഎസ് പ്രൊജക്ടിലെ 38 അങ്കണവാടികളിലേക്ക് വാട്ടര്‍ പ്യൂരിഫയറും 39 അങ്കണവാടികളിലേക്ക് കളിക്കോപ്പുകളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 28 ന് ഉച്ചക്ക് 1 വരെ സ്വീകരിക്കും. ഫോണ്‍ 04936 207014.

സ്യൂട്ട് കോണ്‍ഫറന്‍സ്

ഫെബ്രുവരി മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് 25 ന് ഉച്ചയക്ക് ശേഷം 3 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തുടര്‍ന്ന് എംപവേര്‍ഡ് കമ്മറ്റിയും ചേരും.

കാര്‍ഷിക വികസന സമിതി യോഗം

ജില്ലാ കാര്‍ഷിക വികസന സമിതി യോഗം ഫെബ്രുവരി 22 ന് ഉച്ചക്ക് 2 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.

Leave A Reply

Your email address will not be published.

error: Content is protected !!