പത്മശ്രീ ചെറുവയല്‍ രാമനെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആദരിച്ചു.

0

വയനാട് കൃഷി വിജ്ഞാന കേന്ദ്രവും,ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി അപ്ലിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി പത്മശ്രീ ചെറുവയല്‍ രാമനെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആദരിച്ചു.അട്ടാരി ബാംഗ്ലൂര്‍ സോണ്‍ ഡയറക്ടര്‍ ഡോ.വി.വെങ്കിട്ട സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.വയനാട് കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കിയ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍,ലിക്യുഡ് സ്യൂഡോമോണാസ് എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു.പരിപാടിയില്‍ ആത്മ വയനാടിന്റെ എസ്.റ്റി.ആര്‍.വൈ ട്രെയിനിങ് പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കായി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.സഫിയ എന്‍.ഇ.ബത്തേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെകെ രാമുണ്ണി,കൃഷി വിജ്ഞാന കേന്ദ്രം മുന്‍ മേധാവി ഡോ.രാധമ്മ പിള്ള,ഡോ. അരുള്‍ അരശന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!