ഇന്ത്യയില്‍ കോവിഡ് ഭീതിക്ക് പിന്നാലെ വൈറ്റ് ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗവിമുക്തരില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ വൈറ്റ് ഫംഗസ് ബാധയും കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ വൈറ്റ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കോവിഡ് രോഗബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബിഹാറിലാണ് വൈറ്റ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4 പേര്‍ക്കാണ് ഇപ്പോള്‍ വൈറ്റ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറ്റ് ഫയിംഗ്‌സ് (White Fungus) അടുത്ത എപിഡെമിക് ആയി മാറാനുള്ള സാധ്യതയും വളരെയധിമാണ്.
എന്താണ് വൈറ്റ് ഫംഗസ്?
കോവിഡ് 19 രോഗബാധയ്ക്ക് സമാനമായ ഫംഗല്‍ ബാധയാണ്. കോവിഡ് രോഗബാധയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഈ ഫംഗസ് ബാധയും കാണിക്കുന്നത്. ഇത് ആദ്യം ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. എന്നാല്‍ ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമായി മറ്റ് അവയവങ്ങളിലേക്ക് ഇത് പെട്ടെന്ന് പടരും. ഇതാണ് ഈ ഫംഗസ് ബാധയെ കൂടുതല്‍ അപകടക്കാരിയാക്കുന്നത്.
ലക്ഷണങ്ങള്‍ എന്തൊക്കെ?
കോവിഡ് രോഗബാധയ്ക്ക് സമമായ ശ്വാസതടസ്സം, പനി, ജലദോഷം, മണം, സ്വാദ് എന്നിവ അറിയാനുള്ള കഴിവ് നഷ്ടപ്പെടുക തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ വൈറ്റ് ഫംഗസിന് കാണിക്കാറുണ്ട്. ബ്ലാക്ക് ഫംഗസിന് ചര്മ്മത്തിലെ നിറം നഷ്ടപ്പെടുന്നതായും , ശ്വാസതടസ്സവും, കാഴ്ച മങ്ങുന്ന പ്രശനങ്ങളും ഉണ്ടാകാറുണ്ട്.
പ്രമേഹ രോഗികള്‍, എയിഡ്‌സ് രോഗികള്‍, കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ഫംഗസ് ബാധ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത. അതുകൂടാതെ കോവിഡ് രോഗബാധിതരില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അശ്രദ്ധ കൊണ്ടും ഈ ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്.