വയോധികന്റെ മൃതദേഹത്തോട് ആംബുലന്‍സ് ഡ്രൈവര്‍ അനാദരവ് കാണിച്ചെന്ന് ആരോപണം

0

പനമരം ഗ്രാമപഞ്ചായത്തിലെ മുക്രാമൂല കൂനന്‍മേല്‍ കോളനിയിലെ കറപ്പന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന ആംബുലന്‍സ് ഡ്രൈവറോട് ശ്മശാനത്തിലേക്ക് കൊണ്ടുപോകും മുമ്പ് കുറച്ച് ചടങ്ങുകള്‍ ഉണ്ടെന്നും അതുവരെ അര മണിക്കൂര്‍ കാത്തുനില്‍ക്കണമെന്നും കോളനിവാസികള്‍ പറഞ്ഞിരുന്നു.എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹം പൊതുശ്മാശനത്തിലേക്ക് എത്തിക്കുകയും പ്രദേശത്തെ ആളുകളുടെ സഹായത്തോടെ മൃതദേഹം ഇറക്കി വെച്ച് സ്ഥലം വിടുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.മണിക്കൂറുകളോളം വെയിലത്ത് മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് ടാര്‍പോളിംഗ് കൊണ്ടുവന്ന് മൃതദേഹം വെച്ച സ്ഥലത്തിന് മുകളിലായി കെട്ടിയത്.ഇത്തരത്തില്‍ മൃതദേഹത്തോട് അനാദരവ് കാണിച്ച ആരോഗ്യവകുപ്പിലെ ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!