പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എം.സി.ആര്‍.ടി, സെക്യൂരിറ്റി എന്നീ തസ്തികകളില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 10 ന് നല്ലൂര്‍നാട് എം.ആര്‍.എസ്സില്‍ നടക്കും. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള പട്ടിക വര്‍ഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
വൈദ്യുതി മുടങ്ങും
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്ലകൊല്ലി, മണല്‍വയല്‍ ഫോറസ്റ്റ്, അതിരാറ്റുകുന്ന്, വാട്ടര്‍ അതോറിറ്റി, ഇരുളം മില്ല്, ഇരുളം ടവര്‍, ചാത്തന്‍കൊല്ലി, 17 ഏക്കര്‍ , ചുണ്ടകൊല്ലി, മാതമംഗലം, ഏരിയപ്പള്ളി, കളനാടി കൊല്ലി എന്നിവിടങ്ങളില്‍ ഇന്ന് ( ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
എന്‍ട്രികള്‍ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയും. ആര്‍്ട്സ്, സയന്‍സ് കോളേജുകള്‍, മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍ ഉള്‍പ്പെടെയുളള എല്ലാ കോളേജുകള്‍ക്കും പങ്കെടുക്കാം. ഇ-മാഗസിനുകളും പരിഗണിക്കും. മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ സഹകരിപ്പിച്ചു നടപ്പാക്കു മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മികച്ച കോളേജ് മാഗസിനുകള്‍ക്ക് പുരസ്‌ക്കാരം നല്‍കുന്നത്. 2019-20, 2020-21 വര്‍ഷങ്ങളിലെ മാഗസിനുകള്‍ മത്സരത്തിനായി എത്തിക്കാം. മാഗസിനുകളുടെ മൂന്ന് കോപ്പികളും പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും എഡിറ്ററുടെ വിലാസവും മൊബൈല്‍ നമ്പരും ഇ-മെയിലും ഉള്‍പ്പെട്ട കുറിപ്പും അടങ്ങിയ അപേക്ഷ ഡിസംബര്‍ 25 നകം സെക്രട്ടറി കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -682030 എ വിലാസത്തില്‍ ലഭിക്കണം. ഈ-മാഗസിനുകള്‍ ലിങ്ക് കൂടി അയയ്ക്കണം. അയയ്ക്കേണ്ട വിലാസം-kmaentry21@gmail.com
ഭരണാനുമതി നല്‍കി
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പഞ്ചമി പാലവയല്‍ റോഡ് ടാറിംഗ് പ്രവൃത്തിക്ക് എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 21,30,000 രൂപയുടെ ഭരണാനുമതി നല്‍കി.
രജിസ്‌ട്രേഷന്‍ അവധി
ഡിസംബര്‍ 8 (ബുധനാഴ്ച) ന് ജില്ലാ രജിസ്ട്രാര്‍ അവധിയായതിനാല്‍ അന്നേ ദിവസം സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
ഗതാഗതം നിയന്ത്രണം
റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 7 മുതല്‍ നാല് ദിവസത്തേക്ക് പാല്‍വെളിച്ചം – ഷാണമംഗലം റോഡില്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.
കൂടിക്കാഴ്ച
മീനങ്ങാടി ഗവ.പോളിടെക്‌നിക്ക് കോളേജിലെ തുടര്‍വിദ്യാഭ്യാസ പരിശീലന വിഭാഗത്തിന്റെ കീഴില്‍ നടത്തുന്ന ഓട്ടോമൊബൈല്‍ , എ.സി ആന്‍ഡ് റെഫ്രിജറേഷന്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍, ബ്യൂട്ടീഷ്യന്‍ ( ജെന്റ്സ് ആന്‍ഡ് ലേഡീസ് ) തുടങ്ങിയ വിഭാഗത്തിലേക്ക് പരിശീലകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച. ഡിസംബര്‍ 13 ന് രാവിലെ 11 ന് നടക്കും. നിശ്ചിത വിഷയത്തില്‍ ഐ.ടി.ഐ/ ഡിപ്ലോമയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയവും വേണം. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04936 248100