അമ്പലവയല്‍ പൈതൃക മ്യൂസിയത്തില്‍ 8 വര്‍ഷമായി അടഞ്ഞു കിടക്കുന്ന മള്‍ട്ടിമീഡിയ തീയേറ്ററിന് ശാപമോഷം. വയനാട് വിഷന്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ട ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിയേറ്റര്‍ തുറന്നത്.അമ്പലവയല്‍ പൈതൃക മ്യൂസിയത്തില്‍ ലക്ഷങ്ങള്‍ മുടക്കി പണിത മള്‍ട്ടിമീഡിയ തിയേറ്റര്‍ 8 വര്‍ഷമായി അടഞ്ഞു കിടക്കുന്നു എന്ന വാര്‍ത്തയാണ് വയനാട് വിഷന്‍ പുറത്തു കൊണ്ടുന്നത്. വയറിങ്ങ് തകരാറും കെട്ടിടത്തിന്റെ ചോര്‍ച്ചയുമാണ് അടച്ചിടാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ വയനാട് വിഷനോട് പറഞ്ഞത്.
പിന്നീട് ഈ വാര്‍ത്ത ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിയേറ്ററിലെ വയറിങ്ങ് ജോലികളും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും വേഗത്തില്‍ പരിഹരിച്ചാണ് ഇപ്പോള്‍ തിയേറ്റര്‍ തുറന്നുപ്രവര്‍ത്തിച്ചത്.അമ്പലവയലിലെ പൈതൃക മ്യൂസിയത്തിലെത്തുന്ന സഞ്ചാരികള്‍ക്ക്, വയനാടിന്റെ ചരിത്രവും സംസ്‌കാരവും ഉള്‍പ്പെടുത്തി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ ചരിത്രം വിവരിക്കുന്ന 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യമെന്ററി വീഡിയോ ആണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. കൂടാതെ ഡിറ്റിപിസിയുടെ വിവിധ പരിപാടികളും തിയറ്ററില്‍ നടക്കും.