കണ്ടക്ടര്‍മാരുടെ കുറവ് സര്‍വ്വീസുകള്‍ മുടങ്ങുന്നു

0

കണ്ടക്ടര്‍മാരുടെ കുറവ് മൂലം മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഗ്രാമീണ സര്‍വ്വീസുകളടക്കം മുടങ്ങുന്നു. രണ്ട് സര്‍വ്വീസുകള്‍ തുടങ്ങാന്‍ തീരുമാനമായെങ്കിലും കണ്ടക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മുടങ്ങി. സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളടക്കം യാത്രക്കാര്‍ ദുരിതത്തിലാണ്.നിലവില്‍ മാനന്തവാടി ഡിപ്പോയില്‍ ഇരുപത് കണ്ടക്ടര്‍മാരുടെ കുറവാണ് ഉള്ളത്.കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ച കോഴിക്കോട് കുറ്റ്യാടി മൈസൂര്‍ സര്‍വ്വീസും, നാദാപുരം സര്‍വ്വീസും ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ല.മാനന്തവാടി ഡിപ്പോയെ അപേക്ഷിച്ച് ബത്തേരിയിലും കല്‍പ്പറ്റയിലും ജീവനക്കാരുടെ എണ്ണം കൂടുതലാണ്.

കണ്ടക്ടര്‍മാരുടെ കുറവ് മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. നിലവില്‍ മാനന്തവാടി ഡിപ്പോയില്‍ ഇരുപത് കണ്ടക്ടര്‍മാരുടെ കുറവാണ് ഉള്ളത്.149 കണ്ടക്ടര്‍മാരാണ് വേണ്ടത്. ഇതിലാണ് ഇരുപത് പേരുടെ കുറവുള്ളത്. കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ഗ്രാമീണ മേഖലയിലടക്കം സര്‍വ്വീസ് മുടങ്ങുന്നതിനാല്‍ വിദ്യാര്‍ത്ഥികളും ആദിവാസികളടക്കം നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്.

ഈയിടെയാണ് ഡിപ്പോയിലെ എട്ടോളം ജീവനക്കാരെ വര്‍ക്ക് അറേഞ്ച് മെന്റിന്റെ ഭാഗമെന്നോണം തലശ്ശേരിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതോടെ പ്രതിസന്ധി വര്‍ദ്ധിച്ചിരിക്കയാണ്. കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ച കോഴിക്കോട് കുറ്റ്യാടി മൈസൂര്‍ സര്‍വ്വീസും, നാദാപുരം സര്‍വ്വീസും ഇതുവരെയായിട്ടും തുടങ്ങിയിട്ടുമില്ല.
ഈ സാഹര്യത്തില്‍ ജില്ലയില്‍ കൃത്യമായ ആസൂത്രണം നടത്തിഈ പ്രതിസനിക്ക് പരിഹാരം കാണണംഎന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!