ട്രാഫിക് പരിഷ്‌കരണം നടപ്പാക്കിയില്ല ടൗണില്‍ ഗതാഗതക്കുരുക്ക്

0

 

പുല്‍പ്പള്ളി ഗവ.ആശുപത്രി മുതല്‍ താഴെയങ്ങാടി വരെ റോഡിന്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാണമാകുന്നു.പാതയോരത്തു കൂടിപോലും യാത്രക്കാര്‍ക്ക് നടക്കാന്‍ സാധിക്കാത്ത സാചര്യമാണുള്ളത്. ടൗണിലെ സീബ്രാലൈനുകളും മാഞ്ഞു തുടങ്ങിയിട്ടുണ്ട്.ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ജില്ലയിലെ മറ്റ് ടൗണുകളിലെല്ലാം ട്രാഫിക് പരിഷ്‌കരണം കര്‍ശനമാക്കുമ്പോഴും പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം കര്‍ശനമാക്കാന്‍ പഞ്ചായത്ത് അധികൃതരോ, പോലീസിന്റെയോ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല.ടൗണിന്റ വിവിധ ഭാഗങ്ങളില്‍ പോലിസിന്റെ ട്രാഫിക് നിയന്ത്രണങ്ങളുണ്ടെങ്കിലും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതു മൂലം കാല്‍ നടയാത്രകര്‍ക്കും ുദ്ധിമുട്ടായിരിക്കുകയാണ്. ടൗണില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കാതെ വാഹന ഉടമകള്‍ നോ പാര്‍ക്കിംഗ് ഏരിയകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും വര്‍ദ്ധിച്ച് വരികയാണ്. കൈവരിയില്ലാത്ത സ്ഥലത്ത് ഫുട്പാത്തുകളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു.ജില്ലയിലെ മറ്റ് ടൗണുകളിലെല്ലാം ട്രാഫിക് പരിഷ്‌കരണം കര്‍ശനമാക്കുമ്പോഴും പുല്‍പ്പള്ളി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം കര്‍ശനമാക്കാന്‍ പഞ്ചായത്ത് അധികൃതരോ, പോലീസിന്റെയോ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.. ടൗണിലെ സീ ്രലൈനുകള്‍ പൂര്‍ണ്ണമായി മാഞ്ഞുപ്പോയതോടെ വിദ്യാര്‍ത്ഥികള്‍ അടക്കം യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!