സംസ്ഥാനത്ത് അതീവ ഗുരുതരമായ കോവിഡ് സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടിവരും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. വാര്‍ഡ് തല സമിതി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഡോസ് വാക്സിന്‍ മൂന്നുമാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലുതായില്ല. സംഭരിക്കുന്ന ഓക്‌സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണം. ആവശ്യമായത്ര ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം എന്നാല്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ സംഭരിച്ച് വയ്ക്കരുത്. മതിയായ ഓക്‌സിജന്‍ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.