തകര്‍ന്ന കല്‍മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടി ഓടപ്പള്ളം നിവാസികള്‍. കൂട്ടമായെത്തുന്ന കാട്ടാനകള്‍ മതില്‍ തകര്‍ന്ന ഭാഗങ്ങളിലൂടെയാണ് ജനവാസകേന്ദ്രങ്ങളിലും കൃഷിയടങ്ങളിലും ഇറങ്ങുന്നത്. കല്‍മതില്‍ പുനര്‍ നിര്‍മ്മിച്ച കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് കര്‍ഷകര്‍.നൂല്‍പ്പുഴ പഞ്ചായത്തിലെ വനതാര്‍ത്തി പ്രദേശമായി ഓടപ്പള്ളത്താണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. സന്ധ്യമയങ്ങിയാല്‍ കാട്ടാനകള്‍ കൂട്ടമായാണ് ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും എത്തുന്നത്. വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച ആനപ്രതിരോധ കല്‍മതില്‍ തകര്‍ന്നതാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലിറങ്ങാന്‍ കാരണം. രണ്ട് വര്‍ഷംമുമ്പ് കല്‍മതിലിനോട് ചേര്‍ന്നുണ്ടായിരുന്ന വന്‍മാവ് കടപുഴകിയാണ് നൂറ് മീറ്റര്‍ ദൂരംവരുന്ന കല്‍മിതിലിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നത്. ഇതുവഴിയാണ് കാട്ടാനകള്‍ സമീപത്തെ തോട് കടന്ന് കൃഷിയിടങ്ങളിലെത്തുന്നത്. ഇക്കഴിഞ്ഞ കൊയ്ത്തുകാലത്ത് വ്യാപകമായി കാട്ടാനകള്‍ കൃഷിനശിപ്പിച്ചിരുന്നു. കൂടാതെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. ഇതോടെ ഭയപ്പാടിലായിരിക്കുകയാണ് പ്രദേശത്തെ 60-ാളം കുടുംബങ്ങള്‍. തകര്‍ന്ന മതില്‍ പുനര്‍നിര്‍മ്മിച്ചാല്‍ ഇതിനുപരിഹാരമാകും. എന്നാല്‍ ഇതുവരെയും ഇതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലന്നാണ് ആരോപണം.