ജില്ലാ സ്‌കൂള്‍ കായിക മേള ലോഗോ പ്രകാശനം ചെയ്തു.കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ എ ഗീത ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഈ മാസം 17 മുതല്‍ 19 വരെ കല്‍പ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിലാണ് സ്‌കൂള്‍ കായികമേള.
കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ. പി മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ എം കെ ഷിബു, മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എം ബി ബാബു, എസ്.എം.സി. ചെയര്‍മാന്‍ കെ.പ്രതീഷ് , പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ നജീബ് മണ്ണാര്‍, പ്രിന്‍സിപ്പാള്‍ പി ടി സജീവന്‍, ഹെഡ് മാസ്റ്റര്‍ പവിത്രന്‍ എം.വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ഡി.കെ. സിന്ധു എന്നിവര്‍ സംബന്ധിച്ചു.