ഹരിത കര്‍മ്മ സേനാ അംഗങ്ങളായ സുനീറയ്ക്കും,സുമിതയ്ക്കുമാണ് കേരളാ ഗവര്‍ണറുടെ ക്ഷണം. റിപ്പബ്ലിക് ദിനത്തില്‍ കേരളാ ഗവര്‍ണര്‍ അറ്റ് ഹോം പരിപാടിയില്‍ വിരുന്നില്‍ പങ്കെടുക്കാനാണ് ക്ഷണം. ഹരിത കര്‍മ്മ സേനയില്‍ ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ക്ഷണം.
ഹരിത കര്‍മ്മ സേന പ്രവര്‍ത്തനത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ മികച്ച ശുചിത്വ പഞ്ചായത്താക്കാന്‍ സുനീറയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് റിപ്പബ്ലിക് ദിനത്തില്‍ കേരള ഗവര്‍ണര്‍ അറ്റ് ഹോം പരിപാടിയില്‍ വിരുന്നിന് ക്ഷണിക്കപ്പെട്ടവരില്‍ സുനീറക്ക് അവസരമൊരുങ്ങിയത്.അമ്പലവയല്‍ ഗ്രാമ പഞ്ചായത്തില്‍ 2019 മുതല്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ ഇടപെടല്‍ നടത്തുന്ന നിലവിലെ സെക്രട്ടറി അമ്പലവയല്‍ നരിക്കുണ്ട് ഒപ്പംതറ വീട്ടില്‍ സുമിതവാസുദേവനും അര്‍പ്പണമനോഭാവത്തോടെയുള്ള അംഗീകാരമായാണ് ഗവര്‍ണ്ണറോടൊപ്പമുള്ള വിരുന്നിന് അവസരമൊരുങ്ങിയത്. മീനങ്ങാടി സ്വദേശിനിയാണ് സുനീറ.സുമിത അമ്പലവയല്‍ സ്വദേശിനിയാണ്.