ഐശ്വര്യത്തിന്റെ കണിയൊരുക്കി പുത്തന്‍ പ്രതീക്ഷയുടെ കൈനീട്ടമായി നാളെ വിഷു. നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷുവെന്ന് ഐതീഹ്യം.കേരളത്തില്‍ മേടം ഒന്നിനാണ് വിഷു ആഘോഷം. വിളവെടുപ്പിന്റെ ഉത്സവകാലം കൂടിയാണ് വിഷു. വിഷുവിന് പ്രധാനം കണിയും കൈനീട്ടവും സദ്യയും തന്നെയാണ്. വീടുകളിലെ മുതിര്‍ന്നവര്‍ കണികണ്ട ശേഷം കൈനീട്ടം നല്‍കും. ക്ഷേത്രങ്ങളിലെ വിഷുക്കണിയും കൈനീട്ടത്തിനും തിരക്കേറും
പണ്ടുകാലത്തെ വിഷുക്കണി വിഭവങ്ങള്‍ : കൃഷ്ണ വിഗ്രഹം,നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി,നെല്ല് ,നാളികേരം, സ്വര്‍ണ നിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ,കദളിപ്പഴം,വാല്‍ക്കണ്ണാടി, കണിക്കൊന്ന പൂവ്, എള്ളെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങള്‍ ,ഗ്രസ്ഥം,കുങ്കുമം, കണ്‍മഷി,വെറ്റില,അടയ്ക്ക,ഓട്ടുകിണ്ടി, വെള്ളം എന്നിവയാണ് ഒരുക്കേണ്ടത്.
വിഷുക്കണി ഒരുക്കുന്നതിലും ചിട്ടവട്ടങ്ങളുണ്ട്. തേച്ചു വൃത്തിയാക്കിയ നിലവിളക്കിനു മുന്നില്‍ ഓട്ടുരുളിയില്‍ കണിയൊരുക്കണം. ഉണക്കലരിയും നെല്ലും ചേര്‍ത്തു പകുതിയോളം നിറച്ചു ഇതില്‍ നാളികേരമുറി വക്കണം. ഇതിനൊപ്പം കണിവെള്ളരിയും ചക്ക, മാങ്ങ,കദളിപ്പഴംഎന്നിവയും വയ്ക്കണം. ഇതില്‍ ചക്ക ഗണപതിയുടെ ഇഷ്ട വിഭവമാണെന്നും മാങ്ങ സുബ്രഹ്മണ്യനുള്ളതാണെന്നും കദളിപ്പഴം ശ്രീകൃഷ്ണനുള്ളതാണെന്നുമാണ് വിശ്വാസം. ഭഗവതിയുടെ സ്ഥാനത്ത് വാല്‍ക്കണ്ണാടി വയ്ക്കണം.
ശ്രീകൃഷ്ണ വിഗ്രഹം വാല്‍ക്കണ്ണാടിക്കടുത്താവണം. താലത്തില്‍ കോടിമുണ്ടും ഗ്രസ്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും കുങ്കുമച്ചെപ്പും കണ്‍മഷിയും ഇതിനൊപ്പം വെയ്ക്കണം. ലക്ഷ്മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയും ഗ്രസ്ഥം സരസ്വതിയെ സൂചിപ്പിക്കുന്നു. …