ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കം
ഭൂരേഖകള്‍ക്ക് ക്യത്യത ഉറപ്പാക്കാനുള്ള ഡിജിറ്റല്‍ സര്‍വേയ്ക്ക് മാനന്തവാടിയില്‍ തുടക്കം. നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലേയും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി റവന്യൂ വകുപ്പിന് റിക്കാര്‍ഡുകള്‍ കൈമാറുവാനാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ 7-ാമത്തെ ജില്ലയുടെയും ഡ്രോണ്‍ സര്‍വ്വേയ്ക്കാണ് മാനന്തവാടിയില്‍ തുടക്കം കുറിച്ചത്.നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി തുടങ്ങിയവര്‍ ഡ്രോ സര്‍വ്വേ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ സര്‍വ്വേറിക്കാര്‍ഡുകള്‍ നിലവില്‍ വരുന്നതോടുകൂടി നിലവിലുള്ള ഭൂമിയുടെസര്‍വ്വേ നമ്പര്‍ സബ് ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍ തുടങ്ങിയവ കാലഹരണപ്പെടുകയും ഭൂമിയുടെ കൈവശങ്ങള്‍ക്കും,നിലവിലെ നിയമങ്ങള്‍ക്കും അനുസ്യതമായി പുതിയ നമ്പര്‍ നല്‍കും.ഇതോടെ റവന്യൂ,രജിസ്‌ട്രേഷന്‍, പഞ്ചായത്ത് ബാങ്ക്, തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള സേവനങ്ങള്‍ എളുപ്പത്തിലാക്കുവാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
രാജ്യമാകെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നഡിജിറ്റല്‍ സര്‍വ്വേ പദ്ധതി പ്രകാരം രാജ്യത്തെ ഏഴ് ലക്ഷം വില്ലേജുകളില്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതിനകം വയനാട് കൂടാതെ 6 ജില്ലകളില്‍ നിലവില്‍ സര്‍വ്വേ നടന്നു വരുന്നു. കേന്ദ്ര പഞ്ചായത്ത് രാജ്, മന്ത്രാലയം, സംസ്ഥാനറവന്യൂ ,സര്‍വ്വേ, പഞ്ചായത്ത്വകുപ്പുകള്‍, സര്‍വ്വേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്.ഡ്രോണ്‍സര്‍വ്വേക്ക് അനുയോജ്യമായ ഭൂപ്രദേശങ്ങള്‍ പ്രത്യോകം കണ്ടെത്തിയാണ് സര്‍വ്വേ നടത്തുന്നത്.സ്ഥലമുടമകള്‍ അടയാളപ്പെടുത്തിയ അതിരുകള്‍ മാത്രമേ ഡ്രോണ്‍ ക്യാമറകള്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ ഡ്രോണ്‍ ക്യാമറയില്‍ പതിയാത്ത സ്ഥലങ്ങള്‍ ടോടല്‍ സ്റ്റേഷന്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചും, ഇലക്ട്രോക്‌സ് ടോടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചും സര്‍വ്വേ നടത്തും.നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി തുടങ്ങിയവര്‍ ഡ്രോ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അനില്‍കുമാര്‍, അസി: ഡയറക്ടര്‍ പി.കെ വീരേന്ദ്രകുമാര്‍, ജില്ലാ നോഡല്‍ ഓഫീസര്‍ ആര്‍.ജോയി, തുടങ്ങിയവര്‍ ഡ്രോണ്‍ സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കി വരുന്നു.