തെനേരി ഫാത്തിമ മാതാ തീര്‍ത്ഥാടന ദേവാലയത്തില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനും ഇടവക തിരുനാളിനും തുടക്കമായി. പുതുതായി തീര്‍ത്ത കൊടിമരത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മത്തിന് ശേഷം കൊടിയേറ്റോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. 25 മുതല്‍ 31 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 ന് സഹന ജപമാല, കുര്‍ബാന, വചന സന്ദേശം ,നൊവേന എന്നിവയുണ്ടാകും. പ്രധാന തിരുനാള്‍ ദിനമായ ഫെബ്രുവരി ഒന്നിന് വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം കാര്‍മികത്വം വഹിക്കും. ഇടവകയിലെ വൈദികര്‍, സന്യസ്ഥര്‍, തുടങ്ങിയവരെ ആദരിക്കും. ആഘോഷത്തോടനുബന്ധിച്ച് കാക്കവയല്‍ കുരിശടിയിലേക്ക് പ്രദക്ഷിണം, ആകാശവിസ്മയം, വാദ്യമേള പ്രകടനം, ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവയും തിരുവനന്തപുരം സംഘ കേളിയുടെ ‘ മക്കളുടെ ശ്രദ്ധക്ക് ‘ എന്ന നാടകവും നടത്തും. ഇടവക വികാരി ഫാദര്‍ ജോര്‍ജ്ജ് ആലുക്ക കൊടിയേറ്റ് നടത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ ചടങ്ങുകള്‍ക്ക് മാനന്തവാടി രൂപത വികാരി ജനറല്‍ പോള്‍ മുണ്ടോലിക്കല്‍, ഫാദര്‍ ജയിംസ് കുന്നത്തേട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Sign in
Sign in
Recover your password.
A password will be e-mailed to you.