ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് 76-ാം പിറന്നാള്‍. 2017ലാണ് മുഖ്യമന്ത്രി മെയ് 24നാണ് തന്റെ പിറന്നാളെന്ന് തുറന്നുപറഞ്ഞത്. രേഖകളിലെല്ലാം മാര്‍ച്ച് 24എന്നായിരുന്നു. രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ നാടിനെ നയിക്കുമ്പോള്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കേരളത്തെ അടയാളപ്പെടുത്തുക കൂടിയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അതിജീവിച്ച മഹാമാരിയടക്കമുള്ള പ്രതിസന്ധികളെ രണ്ടാമൂഴത്തിലും അതിജീവിക്കുക എന്ന വലിയ ദൗത്യമാണ് പിണറായി വിജയന്റെ മുന്നിലുള്ളത്. 2021 മെയ് 20നാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റത്. പിറന്നാള്‍ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.